കൊച്ചി : വേണാട് എക്സ്പ്രസ് പിടിക്കാന്‍ ഇനി എറണാകുളം ജംഗ്ഷന് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. നാളെ മുതല്‍ വണ്ടിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സ്റ്റോപ്പ്. വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് മാറ്റം നാളെ മുതല്‍ നടപ്പിലാവും. എറണാകുളം സൗത്തിന് പകരം നോര്‍ത്തില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാർ പ്രതിഷേധത്തിലാണ്. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെയുള്ള പരിഷ്കാരത്തെ ശക്തമായി എതിര്‍ക്കുകയാണ് ഒരു വിഭാഗം യാത്രക്കാര്‍. സമയനഷ്ടവും ധനനഷ്ടവും ഉറപ്പാണെന്നും തൊഴിലാളി ദിനത്തില്‍ തുടങ്ങുന്ന എട്ടിന്റെ പണിയെന്നും വിമര്‍ശനം.വേണാടില്ലെങ്കില്‍ ഒരു മെമുവെങ്കിലും തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ട്രെയിൻ സ്റ്റോപ്പ് മാറ്റം, നാളെ മുതൽ വേണാടിന് എറണാകുളം നോര്‍ത്തില്‍ സ്റ്റോപ്പ്
Apr 30, 2024, 10:38 am GMT+0000
payyolionline.in
പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയ ..
ഗാസയിൽ 40 ദിവസം വെടിനിർത്താൻ ഇസ്രയേൽ നിർദേശം; വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ ..