യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതയിൽ വടകരയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

news image
Jun 19, 2026, 1:56 pm GMT+0000 payyolionline.in

വടകര/കൊയിലാണ്ടി: വടകര-കരിമ്പന പാലം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാതയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 19 (ഇന്ന്) രാത്രി 10 മണി മുതൽ ജൂൺ 20 (നാളെ) രാവിലെ 5 മണി വരെയാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ തിരിച്ചുവിടും:

കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ: കൈനാട്ടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറ്റ്യാടി വഴി തിരിഞ്ഞു പോകേണ്ടതാണ്.

കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ: ഈ വാഹനങ്ങൾക്ക് നിയന്ത്രണമില്ല. സാധാരണ നിലയിൽ ദേശീയപാതയിലൂടെ തന്നെ യാത്ര തുടരാവുന്നതാണ്.

രാത്രികാലങ്ങളിൽ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണത്തോട് സഹകരിക്കണമെന്നും റൂട്ട് മാറ്റി യാത്ര ചെയ്യണമെന്നും കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe