രണ്ട് നിർധന കുടുംബങ്ങൾക്ക് താക്കോൽ കൈമാറും; പ്രവാസി വ്യവസായിയുടെ ‘ഹോം ഓഫ് ഹോപ്പ്’ പദ്ധതി പൂർത്തിയായി

news image
Sep 4, 2026, 8:15 am GMT+0000 payyolionline.in

കൊയിലാണ്ടി: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രണ്ട് നിർധന കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കുന്ന ‘ഹോം ഓഫ് ഹോപ്പ്’ ഭവന പദ്ധതിയുടെ നിർമാണം പൂർത്തിയായി. കൊയിലാണ്ടി സ്വദേശിയും പ്രവാസിയുമായ സിറാജുദ്ദീൻ ബഡുവൻ്റകത്തിന്റെ വ്യക്തിഗത മുൻകൈയിലാണ് ഈ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമിച്ചു നൽകിയത്.

ആന്തട്ട ഗവ. യു.പി. സ്കൂൾ, ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്കാണ് 2BHK ഫ്ലാറ്റുകൾ ലഭിക്കുന്നത്. ചേലിയ കഥകളി വിദ്യാലയത്തിന് സമീപം ഗതാഗതസൗകര്യമുള്ള സ്ഥലത്താണ് ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.

സെപ്തംബർ 8-ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. നിർമാണ കമ്മിറ്റി ഭാരവാഹികളായ എം.ജി. ബൽരാജ്, എ. ഹരിദാസ്, പി.വി. രാജു, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe