2025-26 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഗവ കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആർഡി/കേപ്/എൽബിഎസ്), സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി വൺ ടൈം രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. മേയ് 30 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.polyadmission.org/let.
കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം. കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം – കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ വിദ്യാർത്ഥികൾക്ക് ജോയിൻ ചെയ്യാം. ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 മെയ് 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744844522

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            