നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍.അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന് നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതില്‍ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയില്‍ നിന്നും വീണെന്നാണ് അമ്മയും അഷ്കറും
നല്കിയ മൊഴി. എന്നാല്‍, അതില്‍ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാന്‍ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അഷ്കര്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി. ഇരുവര്‍ക്കുമെതിരെ SC-ST അതിക്രമ വകുപ്പ് കൂടി ചേര്‍ക്കും.
അതേസമയം, അഷ്കര്‍ ആദ്യ ഭാര്യയേ ക്രൂരമായി ആക്രമിച്ചു ശരീരം തളര്‍ത്തിയ സംഭവത്തില്‍ പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഷ്കറിനൊപ്പം താമസിച്ചിരുന്നു ചിറയിന്‍കീഴ് സ്വദേശിയായ പെണ്‍കുട്ടിയുടേ മരണവും പൊലീസ് അന്വേഷിക്കും.
