തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷ ജയിലിൽ നിന്നും പ്രതിയുമായി കല്പറ്റ കോടതിയിലേക്ക് പോയ പോലീസ് വാഹന വ്യൂഹംഅപകടത്തിൽ പെട്ടു. സംഭവത്തിൽ 2 പൊലീസുകാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടിയിൽ വെച്ചാണ് അപകടമുണ്ടായത്. മാവോയിസ്റ്റ് ടി കെ രാജീവനുമായി പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളുമാണ് അപകടത്തിൽ പെട്ടത്. ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിച്ചാണ് അപകടം. മുമ്പിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് കാരണം.
വിയ്യൂർ ജയിലിൽ നിന്നും പ്രതിയുമായി പോയ വാഹനം അപകടത്തിൽപെട്ടു; 2 പൊലീസുകാർക്ക് പരിക്ക്
Mar 27, 2024, 7:10 am GMT+0000
payyolionline.in
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ് ..
സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപ ..