നന്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. വിനോദൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി വാർഷിക റിപ്പോർട്ടും, ട്രഷറർ ദിലീപ് കുമാർ വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു.
ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ പ്രവൃത്തികൾ മൂലം നന്തി ടൗണിലെ കച്ചവടക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്ക് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും (PWD) ബന്ധപ്പെട്ട മറ്റ് അധികൃതരും ഇടപെട്ട് ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന പ്രമേയം യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.വി.കെ. സുബൈർ അവതരിപ്പിച്ചു.
തുടർന്ന്, ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: പവിത്രൻ ആതിര ജനറൽ സെക്രട്ടറി: സനീർ വില്ലങ്കണ്ടി
ട്രഷറർ: ദിലീപ് കുമാർ
ഇവർക്ക് പുറമെ 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബ സദാനന്ദൻ, യൂത്ത് വിംഗ് നിയോജകമണ്ഡലം സെക്രട്ടറി സമീർ, നിയോജക മണ്ഡലം സെക്രട്ടറി ഇസ്മായിൽ ടി.പി., യൂണിറ്റ് വനിതാ പ്രസിഡന്റ് ജിഷ, ജില്ലാ കമ്മിറ്റി മെമ്പർ എ.വി.കെ. സുഹറ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എം.കെ. മുഹമ്മദ്, സദാനന്ദൻ, സുരേഷ് ഒറിയ, ഹമീദ് ഗണപതിക്കണ്ടി, പി. അശോകൻ, സി.കെ. അച്ചുതൻ, വടക്കേയിൽ രാജൻ, വിശ്വൻ, അബ്ദുള്ള ഒ.ടി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന് മുന്നോടിയായി വ്യാപാരികളുടെ പ്രകടനവും, തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

