വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തലിന് ശിലാസ്ഥാപനം നടത്തി

news image
Jun 14, 2026, 3:10 pm GMT+0000 payyolionline.in

പയ്യോളി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ശാന്തിയാണ് ശിലാസ്ഥാപന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ഷാജി കളപ്പുരയിൽ അധ്യക്ഷത വഹിച്ചു. ആവിക്കൽ വിജയൻ ശാന്തി, എ.കെ. ബാബു, തയ്യിൽ ചന്ദ്രൻ, കെ.കെ. മുകുന്ദൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe