ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

news image
Oct 22, 2026, 1:56 pm GMT+0000 payyolionline.in

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. വ്യക്തിഹത്യ നടത്തി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിനാണ് വക്കീൽ നോട്ടീസ് നൽകിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവാണ് നോട്ടീസ് അയച്ചത്.50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട് . രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കെ പി ഉദയ ഭാനുവിനെതിരെ പോസ്‌റ്റിട്ടത് ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി എന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ ആണ് കെ പി ഉദയഭാനുവിൻ്റെ നീക്കം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe