കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഉജ്വല തുടക്കം. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനായി എം വിഘ്നേഷും ബി നരേഷും റിസ്വാൻ അലിയും ഇരട്ടഗോൾ നേടിയമ്പോൾ നിജോ ഗിൽബർട്ട് ഒരു ഗോൾ നേടി.
രാജസ്ഥാന് പുറമെ കരുത്തരായ മിസോറാം, ആന്ധ്രാപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ എന്നീ ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്. എല്ലാ മത്സരങ്ങളും കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ്.