81,100 രൂപ വരെ ശമ്പളം വാങ്ങി ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യാം; ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം

news image
Sep 8, 2025, 1:39 pm GMT+0000 payyolionline.in

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ (IB) ജോലിയവസരം. ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് 2 (ടെക്‌നിക്കല്‍) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14.

ആകെ ഒഴിവുകള്‍ 394. ജനറല്‍ – 157, ഇഡബ്ല്യൂഎസ് – 32,ഒബിസി – 117 എന്നിങ്ങനെയാണ് ഒഴിവുകൾ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,500 രൂപ മുതല്‍ 81,100 രൂപവരെ ശമ്പളമായി ലഭിക്കും. 18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയില്‍ ബി.എസ്.സി OR ബിസിഎ എന്നിവയാണ് യോഗ്യത.അപേക്ഷകര്‍ ഓണ്‍ലൈന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവക്ക് ഹാജരാവണം. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കും.
ഉദ്യോഗാര്‍ഥികള്‍ www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ പരിശോധിച്ച് അപേക്ഷ നല്‍കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe