കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം: 30 പവൻ സ്വർണം കവർന്നു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം. ‘ഗീതാജ്ഞലി’യിൽ തങ്കത്തിന്റെ വീട്ടിൽ നിന്നാണ് മുപ്പത് പവനോളം സ്വർണം കവർന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാത്രി സമയങ്ങളിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ മൂന്ന് മുറികളിലെയും അലമാരകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നതിനാൽ വീട്ടിലെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. അതിനാൽ വീടിനുള്ളിലെ സി.സി.ടി.വി ക്യാമറകൾ […]

Kozhikode

Aug 15, 2026, 1:41 pm GMT+0000
സ്വാതന്ത്ര്യദിനത്തിൽ ചങ്ങരംവെള്ളിക്ക് പുതിയ ബസ് സ്റ്റോപ്പ് സമർപ്പിച്ച് ‘ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്’

മേപ്പയ്യൂർ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചങ്ങരംവെള്ളി തുയ്യത്ത് ഉന്തിൽ പൊതുജനങ്ങൾക്കായി നിർമിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു. ‘ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്’ നിർമിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പ്രദേശത്തെ മുതിർന്ന പൗരൻ കെ.ടി.സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. രാവിലെ 8 മണിക്ക് ദേശീയപതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി.എം. മോഹനൻ, നിഷാദ് ചാലിൽ, അൻസാബ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഒപ്പം ട്രസ്റ്റ് അംഗങ്ങളും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ബസ് സ്റ്റോപ്പ് […]

Kozhikode

Aug 15, 2026, 1:08 pm GMT+0000
തിക്കോടി പണ്ടാരപ്പറമ്പിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കോഴിക്കുളങ്ങര നാരായണി അന്തരിച്ചു

തിക്കോടി : പരേതനായ പണ്ടാരപ്പറമ്പിൽ കുഞ്ഞിരാമന്റെ ഭാര്യ നാരായണി നിര്യാതയായി. മക്കൾ: ശിവദാസൻ (കുവൈറ്റ്), കെ.വി. കൃഷ്ണൻ (റിട്ട. ജോയിന്റ് ബി.ഡി.ഒ, മേലടി ബ്ലോക്ക് പഞ്ചായത്ത്), രാജീവൻ, മോഹനൻ (എസ്.എൻ.എ അക്കാദമി), റീന, പരേതയായ ദേവി. മരുമക്കൾ: രാജൻ (വീരവഞ്ചേരി), രാജൻ (പാലക്കുളം), ഷൈമ (പുറക്കാട്), നിമ (ചിങ്ങപുരം), മിനി, ജിഷ (പാക്കയിൽ). സഹോദരങ്ങൾ: കല്യാണി, പരേതരായ ചിരുതക്കുട്ടി, ചാത്തു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Kozhikode

Aug 15, 2026, 12:11 pm GMT+0000
പയ്യോളി നഗരസഭയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ സാഹിറ എൻ ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ ത്യാഗസ്മരണ പുതുക്കിക്കൊണ്ട് നഗരസഭാ അധ്യക്ഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ടി. സിന്ധു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭാ […]

Kozhikode

Aug 15, 2026, 12:05 pm GMT+0000
താമരശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ഥാറിടിച്ച് രണ്ട് കാറുകൾ തകർന്നു; ഡ്രൈവർ കസ്റ്റഡിയിൽ

താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ട് കാറുകൾ തകർന്നു. താമരശ്ശേരി – മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുൻവശത്തുവെച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ഥാർ, മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും രണ്ട് കാറുകൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ഥാറിൽ […]

Kozhikode

Aug 15, 2026, 11:45 am GMT+0000
എഴുകുംവയൽ ഇരട്ടക്കൊലപാതകം: പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ്; അമ്മയെ അന്വേഷിച്ച് പ്രതി

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം […]

Kozhikode

Aug 15, 2026, 11:43 am GMT+0000
തിക്കോടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി

തിക്കോടി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടാസ്ക് തിക്കോടിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ദേശാഭിമാനവും ഐക്യവും വിളിച്ചോതുന്ന വിവിധ പരിപാടികളോടെ ആഘോഷം ഗംഭീരമായി നടന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്തവരെയും അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ. ജാഫർ എം.കെ., ഫൈസൽ മേലാട്ട്, റഹൂഫ് പാലോളിക്കണ്ടി, ശരത് എം.കെ., മിഥുൻ പി., റെജിൽ ലാൽ, അൻവർ ഉണിച്ചിരങ്ങണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ ഐക്യവും […]

Kozhikode

Aug 15, 2026, 10:09 am GMT+0000
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് നിർമിച്ച ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു

നന്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില പുതിയ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നന്തി യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സനീർ വില്ലൻകണ്ടി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനസ് ആയാടത്തിൽ, ഒ.കെ. ഫൈസൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ദിലീപ് കുമാർ നന്ദി രേഖപ്പെടുത്തി. […]

Kozhikode

Aug 15, 2026, 9:59 am GMT+0000
വിദ്യാർഥികൾക്ക് ആശ്വാസം: സംസ്ഥാനത്ത് ഓണപ്പരീക്ഷാ തീയതിയിൽ മാറ്റം; 21-ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

Kozhikode

Aug 15, 2026, 7:55 am GMT+0000
വന്ദേഭാരതിന്റെ സീറ്റിൽ ചത്ത അണലി; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിൽ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചിൽ ചത്ത പാമ്പിനെ കണ്ടത്. തുടർന്ന് ശുചീകരണ തൊഴിലാളികൾ എത്തി പാമ്പിനെ നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എറണാകുളത്തെ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യുന്നയാൾ കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് സംഭവം. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പിനെ കണ്ടതെന്നും ചത്ത പാമ്പാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും യാത്രക്കാരൻ […]

Kozhikode

Aug 15, 2026, 7:39 am GMT+0000