മേപ്പയൂർ: ഇടവഴിയിൽ വെച്ച് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയൂർ സ്വദേശിയായ രഞ്ജിത്തിനെയാണ് മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
Kozhikode
മേപ്പയൂർ: ഇടവഴിയിൽ വെച്ച് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയൂർ സ്വദേശിയായ രഞ്ജിത്തിനെയാണ് മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
Kozhikode
തിക്കോടി: ഏരത്ത് മീത്തൽ ദാറുൽ ഖുർആൻ മദ്രസയിൽ വിദ്യാർഥികളും രക്ഷിതാക്കളും അണിനിരന്ന സ്വാതന്ത്ര്യദിനാഘോഷവും ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് എൻ.പി. മമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സദർ മുഅല്ലിം ഇല്യാസ് ദാരിമി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. ഹുദൈഫ് ദാരിമി, ഷമീർ മൗലവി, റഫീഖ് ദാരിമി […]
Kozhikode
കൊച്ചി: ബെംഗളൂരു മലയാളികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി. ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബെംഗളൂരു- എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ആണ് ഉണ്ടാവുക. ഓഗസ്റ്റ് 17 മുതൽ പുതിയ റേക്ക് സർവീസ് തുടങ്ങും. നിലവിൽ 8 കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ റെയിൽവേ ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും […]
Kozhikode
കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയാണ്. കഴിഞ്ഞ പരീക്ഷയിൽ നജാദിനു മാർക്ക് കുറഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇതിൽ മനം നൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽസമഗ്ര […]
Kozhikode
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശിയായ സിദ്ധാന്ത് സാബർ, കഞ്ചാവ് വാങ്ങാനും വിതരണം ചെയ്യാനുമായി എത്തിയ കൊണ്ടോട്ടി സ്വദേശികളായ സലീം, മുസ്തഫ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മറ്റും കൊണ്ടോട്ടി-കരിപ്പൂർ മേഖല ലക്ഷ്യമാക്കി എത്തിച്ച കഞ്ചാവ് കൈമാറുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ […]
Kozhikode
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ മെറ്റ […]
Kozhikode
തുറയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ കേക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ ഇമേജ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മൂസ മണിയോത്ത്, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് അശ്വനി, അസ്സൈനർ കോലാത്ത്, അമ്മദ് പോസി, മുഹമ്മദ് ഷീറ്റ് ഹൗസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഗിരീഷ് സി.പി. ചടങ്ങിൽ […]
Kozhikode
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം. ‘ഗീതാജ്ഞലി’യിൽ തങ്കത്തിന്റെ വീട്ടിൽ നിന്നാണ് മുപ്പത് പവനോളം സ്വർണം കവർന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാത്രി സമയങ്ങളിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ മൂന്ന് മുറികളിലെയും അലമാരകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നതിനാൽ വീട്ടിലെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. അതിനാൽ വീടിനുള്ളിലെ സി.സി.ടി.വി ക്യാമറകൾ […]
Kozhikode
മേപ്പയ്യൂർ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചങ്ങരംവെള്ളി തുയ്യത്ത് ഉന്തിൽ പൊതുജനങ്ങൾക്കായി നിർമിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു. ‘ഒപ്പം ചാരിറ്റബിൾ ട്രസ്റ്റ്’ നിർമിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പ്രദേശത്തെ മുതിർന്ന പൗരൻ കെ.ടി.സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. രാവിലെ 8 മണിക്ക് ദേശീയപതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി.എം. മോഹനൻ, നിഷാദ് ചാലിൽ, അൻസാബ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഒപ്പം ട്രസ്റ്റ് അംഗങ്ങളും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ബസ് സ്റ്റോപ്പ് […]
Kozhikode
തിക്കോടി : പരേതനായ പണ്ടാരപ്പറമ്പിൽ കുഞ്ഞിരാമന്റെ ഭാര്യ നാരായണി നിര്യാതയായി. മക്കൾ: ശിവദാസൻ (കുവൈറ്റ്), കെ.വി. കൃഷ്ണൻ (റിട്ട. ജോയിന്റ് ബി.ഡി.ഒ, മേലടി ബ്ലോക്ക് പഞ്ചായത്ത്), രാജീവൻ, മോഹനൻ (എസ്.എൻ.എ അക്കാദമി), റീന, പരേതയായ ദേവി. മരുമക്കൾ: രാജൻ (വീരവഞ്ചേരി), രാജൻ (പാലക്കുളം), ഷൈമ (പുറക്കാട്), നിമ (ചിങ്ങപുരം), മിനി, ജിഷ (പാക്കയിൽ). സഹോദരങ്ങൾ: കല്യാണി, പരേതരായ ചിരുതക്കുട്ടി, ചാത്തു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Kozhikode