കൊയിലാണ്ടി: നഗരസഭാ ഷോപ്പിങ് കോംപ്ലക്സിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് ഏരിയയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം എൺപത് വയസ്സോളം പ്രായം തോന്നിക്കുന്നയാളെ കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
