തിക്കോടി: നൂറുകണക്കിന് മത്സ്യ തൊഴിലാളികൾ ഉപജീവനത്തിന് തടസ്സമായി ടൺകണക്കിന് മാലിന്യകൂമ്പാരങ്ങളാണ് കോടിക്കൽ കടപ്പുറത്ത് അടിഞ്ഞ് കൂടിയത്. കാല വർഷം കനക്കുമ്പോൾ മാലിന്യകൂമ്പാരങ്ങൾ കരയിലേക്ക് അടിയുന്നത് പതിവാണ്. ഭരണകൂടം ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിംലീഗ് ജില്ലാ ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു.

മാലിന്യകൂമ്പാരങ്ങൾ അടിഞ്ഞ കോടിക്കൽ കടപ്പുറത്ത് ജില്ലാലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ സന്ദർശിക്കുന്നു
മത്സ്യ തൊഴിലാളികളുടെ ഉപജീവനം തടസ്സമായിട്ട് ദിവസങ്ങളായിട്ടും തിക്കോടി, മൂടാടി പഞ്ചായത്ത് ഭരണ സിമിതികളും എം എൽ എയും ഫിഷറീസ് വകുപ്പുമെല്ലാം തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണുള്ളത്. സന്ദർശക സംഘത്തിൽ പിവി അസീസ്, പി പി കുഞ്ഞമ്മദ്, പി.കെ മുഹമ്മദലി, മന്നത് മജീദ്, പി.ഇൻഷിദ, പിവി റംല, ഷാനിബ് കോടിക്കൽ എന്നിവരും ഉണ്ടായിരുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            