തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന ഗുണഭോക്താക്കളുടെ സംഗമവും താക്കോൽ കൈമാറലും , വയോജന സൗഹൃദ നയ പ്രഖ്യാപനവും നയരേഖാ പ്രകാശനവും കുറ്റ്യാടി എംഎൽഎ കെ. പി കുഞ്ഞമ്മദ് കുട്ടി നിർവ്വഹിച്ചു. പ്രസിഡണ്ട് ജമീലാ സമദ് അധ്യക്ഷത വഹിച്ച യോഗ പരിപാടിക്ക് വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതമാശംസിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ വികസന കാര്യം പ്രനിലാ സത്യൻ, ക്ഷേമകാര്യം ആർ. വിശ്വൻ, ആരോഗ്യം- വിദ്യാഭ്യാസം കെ.പി ഷക്കീല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഭാസ്കരൻ തിക്കോടി, വയോജന ക്ലബ്ബ് സെക്രട്ടറി രാജൻ കറുവന്റകണ്ടി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സെക്രട്ടറി ഇൻ ചാർജ് എം ടി വിനോദൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി ഇ ഒ അമർ ജിത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
