പയ്യോളി : ആശ്രിത വത്സലനും ഇഷ്ടവരദായിനിയും അനുഗ്രഹങ്ങൾ നൽകി നിലകൊള്ളുന്ന പെരിങ്ങാട് ശ്രീ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവം കൊടിയേറി. കാലത്ത് ഗണപതിഹോമത്തോടെആരംഭിച്ച വിശേഷാൽചടങ്ങുകൾക്ക്ശേഷം ഉച്ചക്ക്12 മുതൽ 2 വരെഅന്നദാനം.

വൈകിട്ട്4 ന് കോട്ടക്കുന്ന് പാച്ചാക്കൽ നിവാസികളുടെ ഇളനീർ വരവ്.
വൈകുന്നേരം 5.30 ന് ദീപാരാധനക്കുശേഷം 8 മണിക്ക്
കുട്ടിച്ചാത്തൻ വെള്ളാട്ട് തുടർന്ന്കരിമരുന്ന് പ്രയോഗം .തുടർന്ന് വിവിധ ദേശങ്ങളിൽനിന്നുള്ള പൂക്കലശംവരവുകൾക്ഷേത്രത്തിലേക്കെത്തിച്ചേരും. ശേഷം തുടർന്ന് ഗുളികൻ വെള്ളാട്ട് ,ഗുരു കാരണവർ വെള്ളാട്ട്,ഭഗവതി വെള്ളാട്ട് , കരിമരുന്ന്പ്രയോഗം.ഗുരുതി ,ഇളനീർ അഭിഷേകം എന്നീചടങ്ങുകൾക്ക്ശേഷം നട അടക്കൽ.
