പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ

news image
Feb 12, 2026, 2:20 pm GMT+0000 payyolionline.in

കോഴിക്കോട്: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. വയനാടും കോഴിക്കോടും അടക്കം പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ബാങ്കുകൾ അടക്കം സ്ഥാപനങ്ങൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സെക്രട്ടറിയേറ്റിൽ 10.6% മാത്രമാണ് ഹാജർ നില.

11 മണി വരെ 494 പേർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയത്. 4600 ലധികം ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. അതേസമയം, കോഴിക്കോട് ജിഎം യു പി സ്കൂൾ പുതിയങ്ങാടിയിലെ അധ്യാപകരെ സമരാനുകൂലികൾ തടഞ്ഞു. സ്ളിന്റെ ഗേറ്റിൽ സിഐടിയു പ്രവർത്തകർ കൊടി കുത്തി ഉപരോധിക്കുന്നു. പ്രതിഷേധം കയ്യാങ്കളിയിലാണ് കലാശിച്ചത്. വിദ്യാർത്ഥിയുടെ മുഖത്ത് സമരാനുകൂലികൾ അടിച്ചു എന്ന് പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe