ബിജെപിയും ട്വന്റി-20യും ഒരു കുടുംബം പോലെ’; രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുമെന്ന് അഞ്ജലി നായർ

news image
May 5, 2026, 5:57 am GMT+0000 payyolionline.in

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർത്ഥി അഞ്ജലി നായർ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്ത്. രാഷ്ട്രീയ പശ്ചാത്തലമില്ലാതെ മത്സരത്തിനിറങ്ങിയിട്ടും മണ്ഡലത്തിൽ ശ്രദ്ധേയമായ വോട്ട് ശതമാനം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ വ്യക്തമാക്കി.

മണ്ഡലത്തിൽ നിന്ന് ലഭിച്ച ഏകദേശം 30,000 വോട്ടുകളെ വലിയൊരു നേട്ടമായാണ് അഞ്ജലി കാണുന്നത്. രാഷ്ട്രീയ രംഗത്തേക്ക് പുതുതായി എത്തുന്ന ഒരാൾക്ക് ലഭിക്കാവുന്ന മികച്ച പിന്തുണയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. ട്വന്റി-20യും ബിജെപിയും ഒരു കുടുംബം പോലെയാണ് പ്രവർത്തിക്കുന്നതെന്നും, തൃപ്പൂണിത്തുറയിൽ ബിജെപി പ്രവർത്തകരുടെ ശക്തമായ പിന്തുണ പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അഞ്ജലി നായർ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ യാതൊരുവിധത്തിലുള്ള ഭിന്നതകളും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
പരാജയപ്പെട്ട മേഖലകൾ കണ്ടെത്തുകയും അവ പരിഹരിച്ച് കൂടുതൽ ശക്തമായി മുന്നോട്ട് പോകാനുമാണ് തീരുമാനം. എവിടെയാണ് വോട്ട് ചോർച്ചയുണ്ടായതെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും, രാഷ്ട്രീയ പ്രവർത്തനം തുടർന്നും സജീവമായി കൊണ്ടുപോകുമെന്നും അഞ്ജലി നായർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe