ശാന്തിസദനം ‘കനിവുത്സവം’ മെയ് 21 മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

news image
May 13, 2026, 4:00 am GMT+0000 payyolionline.in

പയ്യോളി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം സ്കൂളിന്റെയും സിറാസ് റിഹാബ് വില്ലേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കനിവുത്സവം 2026’-ന്റെ സ്വാഗതസംഘം രൂപീകരിച്ചു. മെയ് 21, 22, 23 തീയതികളിൽ ശാന്തിസദനം ക്യാമ്പസിൽ വെച്ചാണ് “അതിരുകളില്ലാത്ത സ്നേഹത്തിന്റെ മൂന്നു ദിനങ്ങൾ” എന്ന പ്രമേയത്തിൽ കനിവുത്സവം നടക്കുക.

സിറാസ് റിഹാബ് വില്ലേജിന്റെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹബീബ് മസ്ഊദ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗത്തിൽ 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.

സുരേഷ് ചങ്ങാടത്ത് ചെയർമാനായും എം.ടി. ഹമീദ് ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മായ എസ്, ബേബി നാരായണൻ, മഠത്തിൽ അബ്ദുറഹിമാൻ, രാജൻ കൊളാവിപ്പാലം, ബഷീർ മേലടി, ആദിൽ മുണ്ടിയത്ത്, വി.കെ. അബ്ദുൽ ലത്തീഫ്, കെ.കെ. നാസർ, അബ്ദുൽ സലാം ഹാജി, സറീന മസ്ഊദ്, എ. ബാലകൃഷ്ണൻ, സൈഫുദ്ദീൻ, പി.കെ. അബ്ദുള്ള, നൗഫൽ നന്തി, മുഹമ്മദലി, മനീഷ, കെ. അബ്ദുറഹിമാൻ, ഖമറുദ്ദീൻ, കെ.കെ. മുനീർ എന്നിവർ വിവിധ വകുപ്പ് കൺവീനർമാരാണ്.

ചടങ്ങിൽ സലാം ഹാജി സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ 16 വർഷമായി ഭിന്നശേഷി മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ശാന്തിസദനം നടത്തിവരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe