എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ പ്രഖ്യാപിക്കും; പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫലം പുറത്തുവിടും

news image
May 13, 2026, 4:17 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തുക. ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഫലം വൈകിക്കാതെ പ്രഖ്യാപിക്കാൻ ധാരണയായത്.

 

​ഫലപ്രഖ്യാപനം നീണ്ടുപോയാൽ ഉപരിപഠനത്തിനുള്ള പ്രവേശന നടപടികളെ ബാധിക്കുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് ഫലപ്രഖ്യാപനത്തിൽ നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നത്. ഫലത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി പരീക്ഷാ ബോർഡ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ചേരും. ഈ യോഗത്തിലാകും പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗികമായ അന്തിമ തീരുമാനം കൈക്കൊള്ളുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe