ശബരിമലയിൽ ശക്തമായ മഴ തുടരുന്നു. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. മഴയ്ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് യെല്ലോ അലേട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്കുള്ള കാരണം എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ശബരിമലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ മഴ തുടരുന്നു; ഇടി മിന്നലിനും സാധ്യത
Nov 26, 2026, 1:39 pm GMT+0000
payyolionline.in
കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ടു പേർക്ക് പരിക്ക ..
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അനധ്യാപക തസ്തികകളി ..
