തിക്കോടി: മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞ് മത്സ്യതൊഴിലാളികളുടെ ഉപജീവന മാർഗം തടസ്സപ്പെട്ട കോടിക്കൽ കടപ്പുറം ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. മത്സ്യ തൊഴിലാളികളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


കടപ്പുറത്ത് മാലിന്യ കൂമ്പാരങ്ങൾ അടിയുന്ന വിഷയത്തിലും മിനിഹാർബർ യാഥാർത്ഥ്യമാക്കാനും കേന്ദ്രത്തിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്നും മത്സ്യ തൊഴിലാളികൾക്ക് അദ്ദേഹം ഉറപ്പ് നൽകി.യു ഡി എഫ് നേതാക്കളും ഷാഫിയോടൊപ്പം ഉണ്ടായിരുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            