പയ്യോളി: എ.ഇ ഒ. ഓഫീസ് സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സർവ്വോദയ സംഘത്തിന്റെ ‘ഓണം മേള’ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ തിക്കോടി പഞ്ചായത്ത് മെമ്പർ ജയകൃഷൻ, ചെറുകുറ്റി അധ്യക്ഷനായിരുന്നു. സംഘം പ്രസിഡണ്ട് ടി.വി.പ്രവീൺ സ്വാഗതം പറഞ്ഞു. ജി. കെ ബാബു, എൻ. വിശ്വനാഥൻ, സംഘം ഇൻസ്പെക്ടർ കെ.വി. വിജയമോഹനൻ എന്നിവർ ആശംസകൾ നേർന്നു. സംഘം സെക്രട്ടറി വി.പി.രജീഷ് നന്ദി പറഞ്ഞു.