കീഴരിയൂരില്‍ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിന് തുടക്കമായി

news image
Mar 13, 2023, 6:56 am GMT+0000 payyolionline.in

കൊയിലാണ്ടി : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നീന്തൽ പരിശീലനം ഏഴ്പ്രൈമറി വിദ്യാലയത്തിലെ നാലാം ക്ലാസ്സിലുള്ള100 ലധികം വരുന്ന വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിന് തുടക്കം കുറിച്ചു.

പരിശീലനംപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മലടീച്ചർ ഉദ്ഘാടനം  ചെയ്തു. വൈ: പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഇ എം. മനോജ് സ്വാഗതംപറഞ്ഞു.

സ്റ്റാന്റിംങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷൻമാരായ നിഷ വി പി , ഐ സജീവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാലത്ത് സുരേഷ്, കെ.സി രാജൻ, ഫൗസിയ കുഴുമ്പിൽ , ജലജ ടീച്ചർ കുറുമയിൽ , ഗോപാലൻ കുറ്റ്യായത്തിൽഎന്നിവർ ആശംസകളർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി അൻസാർ നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe