കെ എൻ എം ജില്ലാ പ്രതിനിധി സമ്മേളനം 18 ന് മേപ്പയ്യൂരിൽ .

news image
Jun 15, 2023, 1:17 pm GMT+0000 payyolionline.in

മേപ്പയൂർ : ‘ആദർശ വീഥിയിൽ വിശുദ്ധിയോടെ വിവേകത്തോടെ’ കെ.എൻ.എം സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം ജൂൺ 18 ഞായറാഴ്ച 2 മുതൽ മേപ്പയ്യൂർ ടി.കെ.കൺവൻഷൻ സെൻ്ററിൽ നടക്കും.

സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ, കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി, സിറാജ് ചേലേമ്പ്ര, വി.പി.അബ്ദുസ്സലാം മാസ്റ്റർ, കെ.എം.എ.അസീസ്,ജംഷീദ് ഇരിവേറ്റി എന്നിവർ പങ്കെടുക്കും.

9 മണ്ഡലങ്ങളിൽ നിന്നായി ആയിരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എൻ.കെ.എം.സക്കറിയ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe