താലൂക്ക് ദുരന്തനിവാരണ സേന ഇനി മുതൽ പയ്യോളിയിലും

news image
Apr 29, 2024, 5:52 am GMT+0000 payyolionline.in

പയ്യോളി: അപകടമുക്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി ആരംഭിച്ച താലൂക്ക് ദുരന്ത നിവാരണ സേന പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലനം നടത്തി. സന്നദ്ധ സേവകർക്കായുള്ള പരിശീലനം പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
അപകട ദുരന്തങ്ങളെ നേരിടാൻ ആവശ്യമായതും ദുരന്തമുഖത്ത് നൽകേണ്ടതായ പ്രാഥമിക ശുശ്രൂഷകളെ പറ്റിയും ഹൃദയസ്തംഭനം സംഭവിച്ചാൽ, പാമ്പുകടിയേറ്റാൽ,തീ പൊള്ളലേറ്റാൽ തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെ നേരിടേണമെന്നും ഉള്ള കാര്യങ്ങളെ പറ്റി ട്രെയിനർ മുഹമ്മദ് മുണ്ടംബ്ര ക്ലാസുകൾ എടുത്തു.


ടി ഡി ആർ എഫ് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ടി വിനോദ്, ഡോ. രാകേഷ് കുമാർ ജാ, സാമൂഹിക പ്രവർത്തകനായ എം സമദ്, ടി ഡി ആർ എഫ് കോർഡിനേറ്റർമാരായ നിമിഷ ഫെബിൻ, അഷറഫ് പയ്യാനക്കൽ, സലീം കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe