കൊയിലാണ്ടി സ്റ്റേഡിയത്തോടുള്ള അവഗണന അവസാനിപ്പിക്കണം: എൻസിപി പ്രതിഷേധ സംഗമം

news image
Nov 24, 2026, 1:49 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എൻ സി പി. പ്രതിഷേധ സംഗമം നടത്തി. ജില്ലാതലം വരെയുള്ള സ്കൂൾ കായികമേളകളും നിരവധി ഫുട്ബോൾ ടൂർണമെന്റുകളും നടന്നിരുന്ന സ്റ്റേഡിയം ഇന്ന് കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 25 വർഷത്തെ പാട്ടത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറിയ പഴയ കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നാശത്തിലേക്ക് നീങ്ങുകയാണ്. സ്റ്റേഡിയത്തിൽ നിന്ന് വാടകയിനത്തിൽ ലഭിക്കുന്ന തുക നവീകരണത്തിനോ വികസനത്തിനോ വിനിയോഗിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ പാട്ടക്കാലാവധി അവസാനിച്ച സ്റ്റേഡിയം തിരികെ ഏറ്റെടുത്ത് ചുമതല കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറണമെന്ന് എൻസിപി ആവശ്യപ്പെട്ടു.  പ്രതിക്ഷേധ സംഗമം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്   എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ, സി ജയരാജ് പി കെ ബാലകൃഷ്ണൻ കിടാവ്, എ വി ബാലകൃഷ്ണൻ,ഒ രാഘവൻ പി വി സജിത്ത്, പി വി വിജയൻ പി എം ബി നടേരി, ഗോപി പുറക്കാട്, മൂഴിക്കൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe