പയ്യോളി : ഇരിങ്ങൽ കോട്ടക്കലിൽ ഉണ്ടായ അപ്രതീക്ഷിത കടൽ ക്ഷോഭത്തിൽ 2 വള്ളങ്ങൾ തകർന്നു. കരയിലേക്ക് അടിച്ചു കയറിയ ശക്തമായ തിരമാലയിൽ പെട്ടാണ് വള്ളങ്ങൾ തകർന്നത്.
സംഭവ സ്ഥലം പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് സ്റ്റാന്റിംഗ് ചെയർമാൻമാർ ഹരിദാസൻ പി. എം, അബ്ദുറഹിമാൻ വി കെ, കൗൺസിലർമാർ ഷഹനാസ്, നിഷ ഗിരീഷ്, കെ ടി ബാലൻ എന്നിവർ സന്ദർശിച്ചു.