പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു

news image
May 2, 2024, 5:55 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പാലേരിമുക്ക് യുവധാര ഗ്രന്ഥലയം നോവലിസ്റ്റിനൊപ്പം പരിപാടി സംഘടിപ്പിച്ചു.പുള്ളിയൻ നോവലിനെ കുറിച്ച് നടന്ന പുസ്തക ചർച്ച, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ:എൻ.കെ.സുനിൽകുമാർ പുസ്തകാവതരണം നടത്തി.പുള്ളിയൻ നോവൽ രചനയെ കുറിച്ച് ഡോ:സോമൻ കടലൂർ സംസാരിച്ചു. കെ.എൽ ലിജീഷ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കുറൂളി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിൽ എളോടി സ്വാഗതവും എം.സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe