ഗ്യാനേഷ് കുമാറിനെ പുറത്താക്കണം:  മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു 

news image
Oct 28, 2026, 2:18 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ടൗണിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. കൺവീനർ എം.കെ അബ്ദുറഹിമാൻ, ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രൻ, കെ.എം.എ അസീസ്, പി.കെ അനീഷ്, മുജീബ് കോമത്ത്, എം.കെ ഫസലുറഹ്മാൻ, കെ.കെ അനുരാഗ്, ഷർമിന കോമത്ത്, കെ.എം ശ്യാമള എന്നിവർ സംസാരിച്ചു.സി.പി നാരായണൻ, ടി.എം അബ്ദുള്ള, ആന്തേരി ഗോപാലകൃഷ്ണൻ, കീപ്പോട്ട് അമ്മത്, പൂക്കോട്ട് ബാബുരാജ്, കെ.എം.കുഞ്ഞമ്മത് മദനി, ഐ.ടി.അബ്ദുസലാം, ഷബീർ ജന്നത്ത്, വി.മുജീബ്, സത്യൻ വിളയാട്ടൂർ, പി.കെ രാഘവൻ, സറീന ഒളോറ, കെ രാധാമണി,റിഞ്ചു രാജ് എടവന, ഷാഹിദ് മേപ്പാട്ട്, പി.കെ.സുധാകരൻ, വി.വി.നസ്റുദ്ദീൻ, ബിജു കുനിയിൽ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe