കൊയിലാണ്ടി: പിണറായി വിജയൻ സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി നടത്തുന്ന പദയാത്രയുടെ ഭാഗമായി ചേമഞ്ചേരിയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി.
സംഭവത്തിൽ ബി.ജെ.പി.ശക്തമായി പ്രതിഷേധിച്ചു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.