നാദാപുരം നിയോജകമണ്ഡലത്തിൽ നിന്ന് മികച്ച വിജയം കൈവരിച്ച കെ.എം. അഭിജിത്ത് യു.ഡി.എഫ്. സംസ്ഥാന നേതാക്കളെ നേരിൽ സന്ദർശിച്ച് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ നേതാക്കൾ നൽകിയ സജീവ പിന്തുണയ്ക്കും നേതൃത്വത്തിനും കൃതജ്ഞത രേഖപ്പെടുത്താനാണ് അദ്ദേഹം എത്തിയത്.
കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ വസതികളിലെത്തിയാണ് അഭിജിത്ത് നന്ദി അറിയിച്ചത്. കൂടാതെ, വിജയത്തിനായി പ്രവർത്തിച്ച സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും പൊതുപ്രവർത്തകരെയും ഫോണിൽ വിളിച്ച് അദ്ദേഹം നന്ദി പങ്കുവെച്ചു.
യു.ഡി.എഫ്. പ്രാദേശിക നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, സൂപ്പി നരിക്കാട്ടേരി, പി.കെ. ഹബീബ്, എം.പി. ജാഫർ, കെ.പി. മുഹമ്മദ്, മുഹ്സിൻ വളപ്പിൽ എന്നിവരും സന്ദർശന വേളയിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്നു. ഒന്നിച്ചുള്ള പ്രവർത്തനമാണ് മണ്ഡലത്തിൽ വലിയ മുന്നേറ്റത്തിന് സഹായിച്ചതെന്ന് നേതാക്കൾ വിലയിരുത്തി.
