പയ്യോളി എസ്.എൻ.ബി എം ജി. യു പി സ്കൂളിലെ നവീകരിച്ച വർണ്ണകൂടാരം ക്ലാസ്സ് മൂറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘടനം ചെയ്തു

news image
May 11, 2023, 2:05 pm GMT+0000 payyolionline.in

പയ്യോളി : സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ സി.യുടെ ആഭിമുഖ്യത്തിൽ 11 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് എസ്.എൻ.ബി എം ജി. യു പി സ്കൂളിൽ നവീകരിച്ച വർണ്ണ കൂടാരം പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഉദ്ഘാടനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. പയ്യോളി നഗരസഭ ചെയർമാൻ ശ്രീ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഡി പി ഓ എസ് യമുന പദ്ധതി വിശദീകരണം നടത്തി.

സ്കൂൾ ഹെഡ്മാസ്റ്റർ പി കെ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ , മേലടി എ ഇ ഒ വിനോദ് പി, പി ടി എ പ്രസിഡണ്ട് ഇ കെ.ബിജു, ബി ആർ സി ട്രെയിനർ അനീഷ് പി , കെ.കെ പ്രേമൻ, പി എം അഷറഫ് , ടി.യു ബഷീർ , യു.ടിഅബ്ദുൽ കരീം, കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് മേലടി ബിപിസി അനുരാജ് വരിക്കാലിൽ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ ഹരീഷ് നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe