പയ്യോളി നഗരസഭാതല കുടുംബശ്രീ കലോത്സവം ‘അരങ്ങ്’നാളെ

news image
May 3, 2023, 1:21 am GMT+0000 payyolionline.in

പയ്യോളി : നഗരസഭാതല കുടുംബശ്രീ കലോത്സവം അരങ്ങ് 2023 മെയ് 4 ന് പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംസ്ഥാന തലത്തിൽ കലാമത്സരങ്ങൾ നടന്നു വരുന്നത്. പയ്യോളി നഗരസഭാതലത്തിലെ വിജയികൾക്ക് താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കാം.

താലൂക്ക് തല വിജയികൾക്ക് ജില്ലാ തലത്തിലും അവിടെയും വിജയിക്കുന്നവർക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനും അവസരമുണ്ട്. വിവിധ കലാമത്സരങ്ങളിലായി 300 ലധികം മത്സരാർത്ഥികളാണ് നഗരസഭാതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

രണ്ട് വേദികളിലായാണ് മത്സരം നടക്കുന്നത്. വേദി ഒന്ന് പെരുമ ഓഡിറ്റോറിയവും വേദി രണ്ട് പെരുമയ്ക്ക് അടുത്തുള്ള കണ്ണംവെള്ളി മീറ്റിംഗ് ഹാളുമാണ്. കുടുംബശ്രീ കലോത്സവം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്‌ലാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe