“മണിയൂരിലെ യുവാവിനെയും കുടുംബത്തെയും അക്രമിച്ച മയക്കു മരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യുക”: ലഹരി വിരുദ്ധ സമിതി പയ്യോളി പോലീസ് സ്റ്റേഷന്ലേക്ക് മാര്‍ച്ച് നടത്തി

news image
May 23, 2023, 12:30 pm GMT+0000 payyolionline.in

പയ്യോളി: മണിയൂരിലെ പൊതു പ്രവർത്തകനായ വല്ലത്ത് രാജേഷിനെയും കുടുംബത്തേയും  അക്രമിച്ച പ്രതികളായ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പയ്യോളി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

മയക്കുമരുന്ന് സംഘത്തിന്നെതിരെ പ്രതികരിച്ചതിൻ്റെ പേരിലാണ് രാജേഷിനും കുടുംബത്തിനും മർദ്ദനമേൽക്കേണ്ടി വന്നത്. പരാതി നൽകി രണ്ട് മാസത്തോളമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പയ്യോളി പോലിസിൻ്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്.

 

മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പയ്യോളി പോലിസ് സ്റ്റേഷനിലേക്ക്  നടത്തിയ മാർച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗം ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.ഗീത അധ്യക്ഷയായി. ചാലിൽ അഷറഫ്, വല്ലത്ത് ബാലകൃഷ്ണൻ, പി.കെ ശ്രീധരൻ, ബഷീർ സംസാരിച്ചു. ചാലിൽ കുഞ്ഞബ്ദുള്ള, പി.സുരേഷ്, പി.കെ അസ്ലം, ടി.ടി ഫാത്വിമ എന്നിവർ നേതൃത്വം നൽകി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe