തിക്കോടി: മുപ്പത് മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി പള്ളിക്കരയിലെ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ നിർണ്ണായക പങ്കുവഹിച്ച അഭിലാഷ് പരേരിയെ ഉല്ലാസം പളളിക്കര ആദരിച്ചു. അടിയന്തിര സാഹചര്യം കൃത്യമായി കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ മനോധൈര്യവും സാമൂഹിക ബോധവും പ്രശംസനീയമായ മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അനുമോദന ചടങ്ങ് സമീപവാസികളുടെയും സാമൂഹ്യപ്രവർത്തകരുടെയും സാന്നിധ്യത്തിൽ കീർത്തി ഓഡിറ്റോറിയത്തിൽ വിപുലമായി നടന്ന ചടങ്ങിൽ ഒ. പി രവി അധ്യക്ഷത വഹിച്ചു.
പിആർകെ ദിനേശ് സ്വാഗതം പറഞ്ഞു. മജ്റൂഹ് ടിപി , രാജേഷ് കളരിയുള്ളതിൽ ,ഇ കെ ഫിറോസ്, വി നൗഷാദ്  തുടങ്ങിയവർ സംസാരിച്ചു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            