മേപ്പയൂരിൽ ഉന്നത വിജയം നേടിയവർക്ക് മുസ്ലിം ലീഗിന്റെ അനുമോദനം

news image
Jun 15, 2023, 2:08 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.ബി.ബി. എസ് പരീക്ഷയിൽ  വിജയം കൈവരിച്ച വിദ്യാർത്ഥിനിയെയും മുസ്ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി അനുമോദിച്ചു.

 

 

 

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഡി.ആർ നന്ദിതക്ക് പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് വർക്കിങ്ങ് കമ്മിറ്റി അംഗം എം.കെ അബ്ദുറഹിമാനും എം.ബി.ബി.എസ് ൽ തിളക്കമാർന്ന വിജയം കൈവരിച്ച ഡോ:മുനവ്വിറ ജാസിം ന് പേരാമ്പ്ര നിയോജക മണ്ഡലം ഖത്തർ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് ചാവട്ടും, എസ്.എസ്.എൽ.സി ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഷെമിൽ അൻഷിഫ്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ ചാവട്ടും, എസ് വിമ വിനോദ് ന് ചാവട്ട് ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ് പി അബ്ദുള്ളയും ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എം.പി ആഷിദ് അധ്യക്ഷനായി. എം.കെ ഫസലുറഹ്മാൻ, സി.ഇ മുഹമ്മദ് അഫിനാസ്, ഇ.കെ മുഹമ്മദ് ഷമീം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe