വാകമോളി എ.എൽ.പി. സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

news image
Nov 2, 2026, 6:32 am GMT+0000 payyolionline.in

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ  വാകമോളി എ.എൽ.പി. സ്കൂൾ നൂറാം വാർഷികത്തിലേക്ക് കടക്കുന്നു. 1927-ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിന്റെ നൂറാം വാർഷിക ആഘോഷ പരിപാടികൾക്ക് നവംബർ 1 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. പി. രമണി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നൂറാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം പ്രശസ്ത പ്രഭാഷകനും ഗാനരചയിതാവുമായ രമേശ് കാവിൽ നിർവ്വഹിച്ചു.

ഉപജില്ലാ കായികമേളയിൽ ലോങ്ങ്ജമ്പിൽ ഒന്നാം സ്ഥാനം നേടിയ നൈനിക എസ്. മനേഷിനുള്ള ഉപഹാരം കൊയിലാണ്ടി എ.ഇ.ഒ. ശ്രീമതി മഞ്ജു എം.കെ. ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പ്രാദേശിക കലാകാരന്മാർ അണിനിരന്ന സംഗീത വിരുന്നും അരങ്ങേറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe