.
പയ്യോളി:തിക്കോടി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹ ഹസ്തം കൂട്ടായ്മ
നിർധനരായ 150 ഓളം കുട്ടികൾക്ക് കുട വിതരണം ചെയ്തു.  പുളി വളപ്പ് പള്ളി മുത്തവല്ലി ഹംസ ഹാജി സ്നേഹ ഹസ്തം ചെയർമാൻ പി.എം ബാബു ഹാജിക്ക് നൽകി കുട വിതരണം ഉദ്ഘാടനം ചെയ്തു.

പി.എം മൊയ്തു ഹാജി, അബു കോട്ടയിൽ, ഒ.ടി ലത്തീഫ്, പി.വി അസ്സു ഗുരുക്കൾ, നദീർ മങ്കുണ്ടിൽ, പി.ടി സുബൈർ, ടി.ഖാലിദ് എന്നിവർ ആശംസകൾ നേർന്നു

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            