തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ആരോ തീയിട്ടതാണെന്ന് കടയുടമ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഫർണിച്ചർ കടയുടെ ഗോഡൗൺ കത്തി നശിച്ചു. ആരോ തീയിട്ടതാണെന്ന് കടയുടമ ആരോപിച്ചു. വിശദ പരിശോധനയ്ക്ക് ശേഷമേ തീ പിടിത്തത്തിൻറെ കാരണം പറയാനാവൂ എന്ന് അഗ്നിശമന സേന പ്രതികരിച്ചു. പട്ടത്ത് ജോയ് ഫർണിച്ചർ എന്ന സ്ഥാപനത്തിൻറെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന മെത്തയും ഫർണിച്ചർ സാധനങ്ങളും ഉൾപ്പെടെയാണ് കത്തിയത്. രാവിലെ പത്തേ കാലോടെയാണ് സമീപത്തുള്ളവർ ഗോഡൗണിൽ തീപിടിക്കുന്നത് കണ്ടത്. അടുത്ത കെട്ടിടത്തിൻറെ ജനാലയിലേയ്ക്കും തീ പടർന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഇവിടെ താസിക്കുന്നത്. […]

Kozhikode

Aug 16, 2026, 8:53 am GMT+0000
വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു

നന്തി ബസാർ:വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയവും മലബാർ കോളേജ് മൂടാടിയും സംയുക്തമായി വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി .കെ . ഭാസ്കരൻ മത്സരം ഉദ്ഘാടനം ചെയ്തു. മുന്നേറ്റം കലാസാംസ്കാരിക വേദി സെക്രട്ടറി രജുല. ടി അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു.രഞ്ജിഷ കെ. ആർ .രാഹുൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥാലയം ലൈബ്രേറിയൻ പ്രസീത കസ്തൂരി നന്ദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി […]

Kozhikode

Aug 16, 2026, 8:30 am GMT+0000
കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് 5 ലക്ഷം രൂപ സൂക്ഷിച്ചുട്ടുണ്ടായിരുന്നെന്നാണ് മാനേജർ പറയുന്നത്. എത്ര നഷ്‌ടപ്പെട്ടന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സിസിടിവി തിരിച്ചു വക്കുകയും ചെയ്തു.

Kozhikode

Aug 16, 2026, 8:19 am GMT+0000
കീഴ്പ്പയൂർ കാളിയത്ത് കദീശ നിര്യാതയായി

മേപ്പയൂർ: കീഴ്പ്പയൂർ കാളിയത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ കാളിയത്ത് കദീശ (83) നിര്യാതയായി. മക്കൾ: മൊയ്തീൻ കാളിയത്ത്, പാത്തു (മുയിപ്പോത്ത്), നഫീസ (വിളയാട്ടൂർ), സൈനബ (മരുതേരി), സെറീന (മേപ്പയൂർ). മരുമക്കൾ: അബ്ദുറഹിമാൻ (മുയിപ്പോത്ത്), പരേതനായ അമ്മത് ഹാജി (വിളയാട്ടൂർ), കുഞ്ഞമ്മദ് (മരുതേരി), താജുദീൻ (മേപ്പയൂർ), സുബൈദ (എടവരാട്). സഹോദരങ്ങൾ: കാരേക്കണ്ടി പോക്കർ ഹാജി (കീഴ്പ്പയൂർ മഹല്ല് പ്രസിഡന്റ്), അസ്സയിനാർ, അബ്ദുറഹിമാൻ, ഇബ്രാഹിം, പരേതരായ മൂസ്സ, അമ്മത്, മൊയ്തീൻ, സൂപ്പി, കുഞ്ഞാമി, പാത്തുമ്മ, കുഞ്ഞയിശ.

Kozhikode

Aug 16, 2026, 8:00 am GMT+0000
അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വടകര : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് മാറ്റം. തെരഞ്ഞെടുപ്പ് സമയത്താണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് നിലവിലെ സ്ഥലം മാറ്റം. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങവെയാണ് ഉദ്യോ​ഗസ്ഥന്റെ സ്ഥലം മാറ്റം. അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനും പണ […]

Kozhikode

Aug 16, 2026, 7:18 am GMT+0000
ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു, തടയാനെത്തിയവരെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ് : ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്. പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം. പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് അറസ്റ്റിലായത്. തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു യുവാവിനെ പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. […]

Kozhikode

Aug 16, 2026, 7:12 am GMT+0000
നന്തി ദാറുസ്സലാം അറബിക് കോളേജ്: പുതിയ ഭരണസമിതി നിലവിൽ വന്നു

നന്തിബസാർ: നന്തി ദാറുസ്സലാം അറബിക് കോളേജ് കമ്മിറ്റിയുടെ 2026-27 മുതൽ 2030-31 വരെയുള്ള ഭരണസമിതി നിലവിൽ വന്നു. ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ മുസ്സക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ പ്രസിഡന്റായും എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാരെ ജനറൽ സെക്രട്ടറിയായും പി.കെ.കെ. മുഹമ്മദ് (നന്തി) യെ ട്രഷററായും തിരഞ്ഞെടുത്തു. പി. മാമുക്കോയ ഹാജി, എൻ.കെ. ഇബ്രാഹിം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.പി. […]

Kozhikode

Aug 16, 2026, 6:45 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് തർക്കം: വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി, കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എം എൽ എമാരടക്കം പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ ഉടമകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല. കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനമാകാത്തതിനാൽ വിഷയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് […]

Kozhikode

Aug 16, 2026, 6:31 am GMT+0000
മേപ്പയ്യൂർ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ഗാന്ധിയുടെ ആത്മകഥ.

മേപ്പയ്യൂർ: മേപ്പയ്യൂർ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 11 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനാലാപനം, സംഗീതശില്പം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദർശനം, സ്വാതന്ത്ര്യ ദിന റാലി , ചരിത്രസ്മാരക സന്ദർശനം,എന്നീ പരിപാടികൾ നടത്തി ഗാന്ധിജിയുടെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ഇല്ലാസിയ എഡ്യുക്കേഷൻ കമ്പനി കുട്ടികൾക്ക് നൽകി. മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. നിബിത കുട്ടികൾക്ക് പുസ്തകം കൈമാറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. […]

Kozhikode

Aug 16, 2026, 5:57 am GMT+0000
കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ ‘യങ് ഇന്ത്യ’ ക്യാമ്പയിനും യുവജന റാലിയും

കൊയിലാണ്ടി: ‘ഉണരണം ഇന്ത്യ പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യങ് ഇന്ത്യ’ ക്യാമ്പയിനും യുവജന റാലിയും സംഘടിപ്പിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ആവേശകരമായ യുവജന റാലി കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ച […]

Kozhikode

Aug 16, 2026, 5:35 am GMT+0000