തിക്കോടി: ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ച് ഇന്ത്യക്കും കേരളത്തിനു കനത്ത പ്രഹരമേൽപ്പിച്ചതിൽ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്ത് ബസാറിൽ ട്രംപിൻ്റെ കോലം കത്തിക്കലും പ്രതിഷേധ സംഗമവും നടന്നു.
സിപിഎം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബിജു കളത്തിൽ അധ്യക്ഷനായി. ആർ. വിശ്വൻ , കെ.കെ ബാലകുഷ്ണൻ , കെ. വി, സുരേഷ്, പി.വി അനീഷ് കുമാർ , കെ.കെ രാജൻ, എം.കെ പുഷ്പരാജ് , ടി.എം പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.