പ്ലാറ്റിനം ജൂബിലി സമ്മേളനം; പയ്യോളിയിൽ മുസ്ലിം ലീഗിൻ്റെ വിളംബരഘോഷയാത്ര- വീഡിയോ

news image
Mar 7, 2023, 3:55 pm GMT+0000 payyolionline.in

പയ്യോളി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം മാർച്ച് 8, 9, 10 തിയ്യതികളിൽ ചെന്നൈയിൽ നടക്കുന്നതിൻ്റെ ഭാഗമായി പയ്യോളിയിൽ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബരഘോഷയാത്ര നടത്തി.


പയ്യോളി ടൗണിൽ നിന്ന് ആരംഭിച്ചഘോഷയാത്ര പയ്യോളി കടപ്പുറത്ത് സമാപിച്ചു. ഘോഷയാത്രക്ക് മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ  എ.പി.കുഞ്ഞബ്ദുള്ള, ബഷീർ മേലടി , എം .പി .ഹുസ്സയിൻ , ടി.പി.കരീം , മടിയാരി മുസ മാസ്റ്റർ , സി .ടി .അബ്ദുറഹിമാൻ , പി.കെ.ജയഫർ , മണ്ഡലം സെക്രട്ടറിമാരായ പി.വി.അഹമ്മദ് , ഏ.പി.റസാഖ്, നഗരസഭ കൗൺസിലർമാരായ വി.കെ.അബ്ദുറഹിമാൻ , പി.അഷറഫ് ,പി .എം റിയാസ് , ഏ.സി.സുനൈദ് , മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എ.വി.സഖരിയ്യ എന്നിവർ നേതൃത്വം നൽകി. വൈറ്റ് ഗാർഡ് വളഡിയേഴ്സ് ആയ സവാദ് വയരോളി , നാസിഫ് എന്നിവർ ജാഥ നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe