പ്ലസ് ടു പരീക്ഷയിൽ തോറ്റു; മനോവിഷമത്താൽ വിദ്യാർത്ഥിനി ജീവനൊടുക്കി

news image
May 27, 2026, 4:20 am GMT+0000 payyolionline.in

പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് – മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വടവന്നൂർ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe