നികുതി വർദ്ധനവ്; പയ്യോളിയിൽ യുഡിഎഫ് പ്രതിഷേധ ദിനം ആചരിച്ചു

news image
Apr 2, 2023, 6:33 am GMT+0000 payyolionline.in

പയ്യോളി: ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്ന് കരിദിനമായി ആചരിക്കുമെന്ന, യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പയ്യോളിയിൽ കരിദിനം ആചരിച്ചു.
പയ്യോളി മുൻസിപ്പൽ യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് നടന്ന പന്തം കൊളുത്തി പ്രകടനത്തിന് മുൻസിപ്പൽ യു.ഡി.എഫ് ചെയർമാൻ ഏ.പി.കുഞ്ഞബ്ദുള്ള , കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ ,
മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ,പി.ബാലകൃഷണൻ ,ബഷീർ മേലടി ,കെ .ടി.വിനോദൻ, ഇ.ടി.പത്മനാഭൻ , എസ്.കെ.സമീർ ,ശീതൾ രാജ് ,എം .പി .ഹുസ്സയിൻ ,ഹമീദ് മൂരാട്എന്നിവർ നേതൃത്വം നൽകി.
പ്രകടനാനന്തരം നടന്ന യോഗത്തിൽ ചെയർമാൻ ഏ .പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി.

യോഗം മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,പി.ബാലകൃഷ്ണൻ , മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പി.വി.അഹമ്മദ് ,വിദ്യാഭ്യാസ സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ് ,ഇ.ടി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷണൻ സ്വാഗതവും ,
കെ.സി.സിദ്ധീഖ് നന്ദിയും പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe