പയ്യോളിയിൽ പാചകവാതക വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം

news image
Mar 4, 2023, 3:20 pm GMT+0000 payyolionline.in

പയ്യോളി: പാചകവാതകത്തിന് കേന്ദ്രം ഏർപ്പെടുത്തിയ വില വർദ്ധനവിനെതിരെ പയ്യോളി മുസ്ലിം ലീഗ് കമ്മിറ്റി പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. നിയോജക  മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് പ്രസിഡണ്ട് കെ.കെ.റിയാസ് മുഖ്യ പ്രഭാഷണം നടത്തി. പി.വി.അഹമ്മദ്, എ.പി.റസാഖ്, എസ്.കെ. സമീർ, അശ്റഫ് കോട്ടക്കൽ, പി.എം.റിയാസ് എന്നിവർ പ്രസംഗിച്ചു. ബഷീർ മേലടി സ്വാഗതവും ഹുസയിൻ മൂരാട് നന്ദിയും പറഞ്ഞു.

പാചക വാതക വിലവർദ്ധനക്കെ തിരെ പയ്യോളി നഗരസഭ മുസ്ലിം ലീഗ് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മഠത്തിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe