പുറക്കാട് ദാറുൽഖുർആൻ കെട്ടിടോത്ഘാടനവും ദശവാർഷിക ആഘോഷപ്രഖ്യാപനവും 

news image
Nov 22, 2022, 4:17 am GMT+0000 payyolionline.in

പയ്യോളി : പുറക്കാട് ദാറുൽ ഖുർആനിൽ നിർമാണം പൂർത്തിയായ പുതിയ ഇരുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി നിർവ്വഹിച്ചു. ദശവാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ് ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലകോയ തങ്ങൾ നിർവ്വഹിച്ചു. ദാറുൽ ഖുർആൻ മാനേജിംങ് കമ്മിറ്റി പ്രസിഡൻ്റ് ഹബീബ് മസ്ഊദ് കഫാഫ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടി.പി.നാസർ റിപ്പോട്ടവതരിപ്പിച്ചു. ചീഫ് കോ – ഓർഡിനേറ്റർ സി.അബ്ദുറഹ്മാൻ ഏകവർഷ പരിപാടി അവതരിപ്പിച്ചു. സ്ഥാപനത്തിൻ്റെ ബുള്ളറ്റിൻ പ്രകാശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു . രാജീവൻ കൊടലൂർ , ഡോ: കെ. മുഹമ്മദ് മുല്ലാക്കാസ് , വി.കെ. ലത്തീഫ് , പി.പി.എ. റഹീം , ടി.വി. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ മുഹയദ്ദീൻ സമാപന പ്രഭാഷണം നടത്തി . വി. കെ. ജാബിർ സ്വാഗതവും കെ.ടി. ഹംസ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം , പണ്ഡിത സമ്മേളനം , സാംസ്കാരിക സൗഹൃദ സദസ്സ് , മഹല്ല് സംഗമം തുടങ്ങിയവ വിവിധ സെഷനുകളിലായി നടന്നു . വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe