പേരാമ്പ്രയില്‍ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു

news image
Sep 6, 2022, 5:38 pm GMT+0000 payyolionline.in

പേരാമ്പ്ര : കൈതക്കൽ ബസ്‌സ്റ്റോപ്പിന് സമീപം ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ. ചാലിക്കര വിളക്കുകണ്ടത്തിൽ ഇബ്രാഹിം (68) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന 12-കാരനായ പേരക്കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുട്ടി റോഡിന്റെ വശത്തേക്ക് തെറിച്ചുവീണതിനാലാണ് ലോറിയിടിക്കാതെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെയാണ് അപകടം. ഇരു വാഹനങ്ങളും പേരാമ്പ്ര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ ടിപ്പർലോറി സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഇബ്രാഹിമിന്റെ തലയിലൂടെ ലോറിയുടെ ടയറുകൾ കയറിയിറങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ (ഗൾഫ്), നാസർ (വിമുക്തഭടൻ), ജഫീന, പരേതനായ നൗഫൽ. മരുമകൻ: ജൈസൽ (മൂലാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe