കഞ്ചാവു വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

news image
Sep 6, 2022, 5:43 pm GMT+0000 payyolionline.in

പേരാമ്പ്ര: കഞ്ചാവു വില്‍പ്പനക്കാരനെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് കൊളത്തൂര്‍ കോളനിക്ക് സമീപമുള്ള ഇടിയോട്ടില്‍ ബീരാ(63)നെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്നു 30 ഗ്രാം കഞ്ചാവ്, 20 ലീറ്റര്‍ വാഷ്, 35,000 രൂപ, കലമാനിന്റെ കൊമ്പ് എന്നിവ കണ്ടെടുത്തു. വര്‍ഷങ്ങളായി കഞ്ചാവു വില്‍പ്പന നടത്തുന്ന ഇയാള്‍ കൊളത്തൂര്‍ കോളനിയിലെ ആദിവാസികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു.

പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പെരുവണ്ണാമൂഴി എസ്‌ഐ പ്രജീഷ്, എഎസ്‌ഐ രാജേഷ് കുനിയില്‍, സിപിഒ റഫീഖ്, വനിതാ പൊലീസ് ശ്രീജ, എസ്പിയുടെ ഷാഡോ പൊലീസ് സംഘം എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe