മലപ്പുറം: മലപ്പുറം പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി മല്ലാട് മനാഫിനെയാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. മോഷണം പോയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്നും കണ്ടെത്തി. മനയില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മനാഫ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് കാട്ടുമാടം മനയില്‍ കവര്‍ച്ച നടന്നത്.
മലപ്പുറം കാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവം; പ്രതി അറസ്റ്റിൽ
Apr 19, 2024, 8:21 am GMT+0000
payyolionline.in
8 മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിലെ ഇരട്ടവോട്ടുകൾ നീക്കി, തെരഞ്ഞെടുപ ..
ഒറ്റപ്പെട്ട മഴ പോലുമില്ലാത്ത 150 ദിവസങ്ങൾ; ബംഗളൂരുക്കാർക്ക് ആശ്വാസമേകി കാലാവസ ..